സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
1483040
Friday, November 29, 2024 7:22 AM IST
ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിനു മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. നിരവധി അപകടങ്ങൾ സ്കൂളിനു മുന്നിൽ റോഡിൽ ഉണ്ടായത് കണക്കിലെടുത്താണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. സ്കൂൾ അധികൃതർ ചെറുപുഴ പോലീസ് സ്റ്റേഷനിലെത്തി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു.
ഇതേ തുടർന്ന് ചെറുപുഴ പോലീസിന്റെ ഇടപെടലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിന് വഴിതെളിച്ചത്. ചെറുപുഴ റോട്ടറി ക്ലബാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. യോഗത്തിൽ ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് തടത്തിൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
ചെറുപുഴ എസ്ഐ രൂപ മധുസൂദനൻ, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ഡോ. സി.ഡി. ജോസ്, കെ.കെ. വേണുഗോപാൽ, റോയി ആന്ത്രോത്ത്, രവി വാഴക്കോടൻ, സലിം തേക്കാട്ടിൽ, റോയി ഇടക്കരോട്ട്, സുഭാഷ്, ജെഎം യുപി സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർഥികൾ, പിടിഎ അംഗങ്ങൾ, വാഹന ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.