ശാസ്ത്രീയ അഴിമതിക്കായി മുഖ്യമന്ത്രി ഗവേഷണം നടത്തുന്നു: മാത്യു കുഴൽനാടൻ
1483042
Friday, November 29, 2024 7:22 AM IST
പഴയങ്ങാടി: ശാസ്ത്രീയമായി അഴിമതി നടത്തുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് കേരള സർക്കാരിന്റെ തൊഴിൽ മേഖലയിലെ പിടിപ്പുകേടു കൊണ്ടാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ.
ഏരിപുരം മാടായി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കെഎസ്എസ്പിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ബ്രിജേഷ്കുമാർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.വി. മഹേഷ്, യു.കെ. ബാലചന്ദ്രൻ, ടി. കരുണാകരൻ, എം.പി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.