ഹജ്ജിന് പോകുന്നവർക്ക് സാങ്കേതിക പരിശീലന പഠന ക്ലാസ്
1483047
Friday, November 29, 2024 7:22 AM IST
മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്ക് സാങ്കേതിക പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചു. നറുക്കെടുപ്പിലൂടെ സെലക്ഷൻ ലഭിച്ചവർക്കാണു ക്ലാസ് നൽകിയത്. മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിലുള്ള 300 ഓളം പേർക്കാണ് പഠന ക്ലാസ് ഒരുക്കിയത്. കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകാൻ ഇതുവരെയായി 3,800 ഓളം പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. കഴിഞ്ഞ തവണ 3080 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയിരുന്നത്.
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെയും മറ്റു ജില്ലകളിലുള്ളവരുമാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. ഇത്തവണ കണ്ണൂർ ജില്ലയിൽ നിന്നായി 1916 പേരാണ് ഇതുവരെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാലോട്ടു പള്ളിയിൽ നടന്ന പഠന പരിശീലന ക്ലാസ് കേരള ഹജ്ജ് കമ്മിറ്റി അംഗം ഒ.വി. ജാഫർ ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ മട്ടന്നൂർ അധ്യക്ഷത വഹിച്ചു. നിസാർ അതിരകം, സി.കെ. സുബൈർ ഹാജി എന്നിവർ ക്ലാസെടുത്തു. എം.എ. അബ്ദുറസാഖ്, കെ.വി. അബ്ദുൾ ഗഫൂർ, ഗഫൂർ നടുവനാട്, സാദിഖ് ഹുദവി, നയിം, സി. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.