രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
1600525
Friday, October 17, 2025 8:01 AM IST
പേരാവൂർ: പേരാവൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പേര്യയിലെ ചമ്മനാട്ട് അബിൻ തോമസ് (28), കണിച്ചാർ മലയാംപടിയിലെ പുഞ്ചക്കുന്നേൽ അലൻ മനോജ് (22) എന്നിവരെ പേരാവൂർ എസ്എച്ച്ഒ പി.ബി. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റു ചെയ്തത്.
ഇവരിൽ നിന്ന് 1.927 കിലോ കഞ്ചാവ് കണ്ടെത്തു. ഇവർ സഞ്ചരിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. എസ്ഐ അബ്ദുൾ നാസർ, എസ്ഐ ജോമോൻ, സത്യൻ, ഷമീർ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.