സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു
1600618
Saturday, October 18, 2025 1:25 AM IST
പയ്യാവൂർ: കേന്ദ്ര സർക്കാരിന്റെ വോട്ട് കൊള്ളക്കെതിരെ "വോട്ട് ചോരി' എന്ന മുദ്രാവാക്യമുയർത്തി രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സിഗ്നേച്ചർ കാമ്പയിൻ നടത്തി.
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. കോമള അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് സിന്ധു ബെന്നി ആമുഖ പ്രഭാഷണവും സംസ്ഥാന സെക്രട്ടറി നസീമ ഖാദർ മുഖ്യപ്രഭാഷണവും നടത്തി.
ലിസമ്മ ബാബു, മേഴ്സി ജോസ്, ഷേർലി അലക്സാണ്ടർ, ഇ.കെ. കുര്യൻ, ടി.പി. അഷ്റഫ്, ജിത്തു തോമസ്, എൻ.കെ. സന്ധ്യ എന്നിവർ പ്രസംഗിച്ചു.