എരമം-കുറ്റൂർ പഞ്ചായത്ത് വികസന സദസ് നടത്തി
1600512
Friday, October 17, 2025 7:58 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്ത് വികസന സദസ്സ് മാതമംഗലം കൽഹാര ഓഡിറ്റോറിയത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷ വഹിച്ചു.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, ജില്ലാ പഞ്ചായത്ത് മെംബർ ടി. തമ്പാൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ. ചന്ത്രകാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. രമേശൻ, പഞ്ചായത്ത് സെക്രട്ടറി കെ.കെ. പ്രണവ്, റിസോഴ്സ് പേഴ്സൺ എം.പി. ബാബുരാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി. ദാമോദരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.