ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ പള്ളിയുടെ തറക്കല്ലിടലും സമ്പൂർണ മാതൃവേദി ഇടവകാ പ്രഖ്യാപനവും ഇന്ന്
1601065
Sunday, October 19, 2025 8:01 AM IST
ശ്രീകണ്ഠാപുരം: ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ തീർഥാടന ദേവാലയത്തിന്റെ തറക്കല്ലിടൽ കർമവും സമ്പൂർണ മാതൃവേദി ഇടവക പ്രഖ്യാപനവും ഇന്ന് നടക്കും. രാവിലെ 6.30ന് ആരംഭിക്കുന്ന തിരുകർമങ്ങൾക്ക് തലശേരി ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
തലശേരി അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്ത്കുന്നേൽ, അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട്, വികാരി ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ, അസി. വികാരി ഫാ. മാർട്ടിൻ പാഴൂപ്പറമ്പിൽ എന്നിവർ സഹകാർമികരാകും.
2010 ൽ സ്ഥാപിതമായ ശ്രീകണ്ഠപുരം ഇടവകയുടെ അനേക നാളുകളായുള്ള സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഇടവകയിലെ മുഴുവൻ അമ്മമാരേയും മാതൃവേദിയിൽ അംഗങ്ങളാക്കി എന്ന അപൂർവ നേട്ടവും സ്വന്തമാക്കുകയാണ് ശ്രീകണ്ഠപുരം ഇടവക. തിരുക്കർമങ്ങൾക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.