കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം 22 മുതൽ
1601056
Sunday, October 19, 2025 7:58 AM IST
കണ്ണൂർ: കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ 22 മുതൽ 25 വരെ നടക്കും. 22ന് രാവിലെ 11ന് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ വി. ശ്രീജ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിക്കും. മാപ്പിളപ്പാട്ട് കലാകാരൻ കണ്ണൂർ ഷെരീഫ് മുഖ്യാതിഥിയാകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്കൂളിന് അനുവദിച്ച സ്റ്റേജ് കം പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ജനറൽ മാനേജർ ഗീതിക വർമ നിർവഹിക്കും. സമാപന സമ്മേളനം 25ന് വൈകുന്നേരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ഡെപ്യുട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിക്കും.