വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരനെതിരേ കേസെടുത്തു
1601073
Sunday, October 19, 2025 8:11 AM IST
പഴയങ്ങാടി: ബസിൽനിന്ന് ക്ലീനർ വലിച്ചിറക്കിയപ്പോൾ സ്കൂൾ വിദ്യാർഥിക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. നെരുവമ്പ്രം ജെടിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും താവം സ്വദേശിയുമായ അനശ്വർ സതീഷിനാണ് (13) പരിക്കേറ്റത്. അനശ്വറിന്റെ അമ്മ ഷിജിയുടെ പരാതിയിലാണ് പഴയങ്ങാടി-കണ്ണൂർ റൂട്ടിൽ ഓടുന്ന ഒയാസിസ് ബസിലെ ജീവനക്കാരനെതിരേ കേസെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലേക്ക് പോകാനായി പഴയങ്ങാടി ബസ്സ്റ്റാൻഡിൽ നിന്ന് ബസ് കയറിയ വിദ്യാർഥിയെ ബസ് ക്ലീനർ പിടിച്ചിറക്കിയപ്പോൾ താഴെവീണ് വലതുകൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു.