സർഗോത്സവം സംഘടിപ്പിച്ചു
1600519
Friday, October 17, 2025 8:01 AM IST
തളിപ്പറമ്പ്: വിദ്യാരംഗം കലാസാഹിത്യ വേദി തളിപ്പറമ്പ് നോർത്ത് ഉപജില്ല സർഗോത്സവം പുല്ലാഞ്ഞ്യോട് എഎൽപി സ്കൂളിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അധ്യക്ഷത വഹിച്ചു. സാഹിത്യ സെമിനാർ വിജയികൾക്കുള്ള ഉപഹാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം. സബിത സമ്മാനിച്ചു.
തളിപ്പറമ്പ് നോർത്ത് എഇഒ കെ. മനോജ് പദ്ധതി വിശദീകരണം നടത്തി. ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ ഫെയിം റാനിയ റഫീക്കിന്റെ ഗാനത്തോടെയാണ് ശില്പശാല ആരംഭിച്ചത്. പി.വി. സുനിതാ കുമാരി, വാർഡ് മെംബർ വി. രമ്യ, ഇബ്രാഹിം എരുവാട്ടി, ജിഷ സി. ചാലിൽ, എം.എം. ജനാർദനൻ, കെ.വി. മെസ്മർ, അബൂബക്കർ റഷീദ്, കെ.വി. രഞ്ജിത്ത്, കെ.സി. സുമിത്രൻ, പി.പി. ബാലകൃഷ്ണൻ, വി.എം. ഹരിജയന്തൻ, കെ. ആശാദേവി എന്നിവർ പ്രസംഗിച്ചു.
കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, നാടൻപാട്ട്, കാവ്യാലാപനം, അഭിനയം എന്നീ മേഖലകളിൽ ശില്പശാല നടന്നു. മിനേഷ് മണക്കാട്, രവി ഏഴോം, രവീന്ദ്രൻ തിടിൽ, കെ.കെ. സുരേഷ്, രംന വികാസ് കാരായി, അനീഷ് വെങ്ങാട്ട്, ജീജേഷ് കൊറ്റാളി, കെ.എം. സരസ്വതി, എം.എം. അനിത, മീര കൊയ്യോട്, ഇ.പി. ദീപ നജീബ് ഹുസൈൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.