ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ​ത​ട്ടി​ൽ മ​രം വെ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റി​വ​ന്ന ഓ​ട്ടോ ടാ​ക്സി നി​യ​ന്ത്ര​ണം വി​ട്ട് ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലേ​ക്കു മ​റി​ഞ്ഞ് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രം വെ​ട്ട് ജോ​ലി​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി വാ​ണി​യ​പ്പാ​റ ത​ട്ട് ബ്ലാ​ക്ക് റോ​ക്ക് ക്ര​ഷ​റി​നു സ​മീ​പ​ത്തെ വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു​ത​വ​ണ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ വാ​ഹ​നം മ​ര​ത്തി​ൽ ത​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​രി​ക്കോ​ട്ട​ക്ക​രി സ്വ​ദേ​ശി​ക​ളാ​യ അ​ശോ​ക​ൻ (56), സാ​ബു (56), ഹ​രി (39), കൊ​ട്ടു​ക​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ കോ​ഴി​പ​റ​മ്പി​ൽ ബാ​ല​ൻ (59), ഞാ​ഞ്ഞി​ല​ത്ത് തൊ​മ്മ​ൻ (54), ഡ്രൈ​വ​ർ ക​രി​ക്കോ​ട്ട​ക്ക​രി സ്വ​ദേ​ശി ഹ​രി (45) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടു​കാ​ർ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ത​ല​യ്ക്കും തോ​ളെ​ല്ലി​നും വാ​രി​യെ​ല്ലി​നും പൊ​ട്ട​ൽ സം​ഭ​വി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ശോ​ക​ൻ, സാ​ബു, ബാ​ല​ൻ എ​ന്നി​വ​രെ ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. മ​റ്റു മൂ​ന്നു​പേ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.