വീട്ടുസാധനങ്ങൾ കടത്തിക്കൊണ്ടുപോയെന്ന് പരാതി; ഏഴുപേർക്കെതിരേ കേസ്
1600511
Friday, October 17, 2025 7:58 AM IST
ഇരിക്കൂർ: വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോയെന്ന പരാതിയിൽ ഏഴുപേർക്കെതിരേ പോലീസ് കേസെടുത്തു.
പടിയൂർ പെരുമണ്ണിലെ ശ്രീഹരി നിലയത്തിൽ പി.എം. വീണാമണി (42) യുടെ പരാതിയിൽ സതീശൻ മാരാർ, സന്തോഷ്, സജീവൻ, ഷൈലേഷ്, സജിത്, ബാലകൃഷ്ണൻ കൊങ്ങിണി, വിശ്വനാഥൻ എന്നിവർക്കെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.
2025 ജൂൺ മാസത്തിനും ഒക്ടോബർ 13നു മിടയിൽ പരാതിക്കാരി താമസിച്ചു വരുന്ന പെരുമണ്ണിലെ വീട് പ്രതികൾ കുത്തിതുറന്ന് വീടുപണിക്ക് സൂക്ഷിച്ച ഇരുൾ മരത്തിന്റെ നാല് ജനൽ, ഏഴ് കട്ടിള, ജിഐ പൈപ്പുകളും മുറ്റത്ത് സൂക്ഷി ച്ച കമ്പോസ്റ്റിനായി നിർമിച്ച 86 ഭരണികൾ, വാർപ്പ് കന്പി, രണ്ട് ലോഡ് മെറ്റലുമടക്കം 28,80,750 രൂപയുടെ സാധനങ്ങൾ കടത്തി കൊണ്ടുപോയി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.