സർക്കാർ പെൻഷൻകാരെ വഞ്ചിച്ചു: കെഎസ്എസ്പിഎ
1601061
Sunday, October 19, 2025 8:01 AM IST
ചെറുപുഴ: ക്ഷാമാശ്വാസ കുടിശിക സഹിതം നൽകാതെയും പെൻഷൻ പരിഷ്കരണം അട്ടിമറിച്ചും പെൻഷൻകാരെ സർക്കാർ വഞ്ചിച്ചതായി കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ പറഞ്ഞു. കെഎസ്എസ്പിഎ ചെറുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. ഭാസ്കരൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി. കുഞ്ഞികൃഷ്ണൻ, ടി.പി. ചന്ദ്രൻ, പി. ലളിത, കോടൂർ കുഞ്ഞിരാമൻ, പി.ജെ. ജോസഫ്, സി.എം. ഇസ്മയിൽ, കെ.എം. തോമസ്, കെ.എ. മൊയ്തീൻ കുഞ്ഞി, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, തോമസ് ജോസഫ്, കെ. മുസ്തഫ, കെ. അനിത ഭായി എന്നിവർ പ്രസംഗിച്ചു. മികച്ച പൊതുപ്രവർത്തകനുള്ള കെ.ജി. നമ്പ്യാർ അവാർഡ് ജേതാവായ വി. കൃഷ്ണനെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികളായി ഷാജൻ ജോസ്- പ്രസിഡന്റ് , തോമസ് ജോസഫ്, പി.ടി. ജയ്സൺ, കെ. മുസ്തഫ-വൈസ് പ്രസിഡന്റുമാർ, പി.ജെ. ജോസഫ്-സെക്രട്ടറി, കൃഷ്ണൻ പള്ളിക്കര, പി. ശശിധരൻ, കെ.സി. ആൻസമ്മ-ജോയിന്റ് സെക്രട്ടറിമാർ, കെ.സി. ജോസഫ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.