ടീൻസ് ക്ലബ് പ്രവർത്തനം തുടങ്ങി
1600508
Friday, October 17, 2025 7:58 AM IST
നെടുങ്ങോം: ‘ക്രിയാത്മക കൗമാരം, കരുത്തും കരുതലും' പദ്ധതിയുടെ ഭാഗമായി നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനമാരംഭിച്ചു. പിടിഎ പ്രസിഡന്റ് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു അധ്യക്ഷത വഹിച്ചു.
ടീൻസ് ക്ലബ് നോഡൽ ഓഫീസർ എ.പി. സലീന ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് സിബി സെബാസ്റ്റ്യൻ, പി. രമ്യ, സ്കൂൾ കൗൺസിലർ സ്നേഹ മാത്യു എന്നിവർ പ്രസംഗിച്ചു.
എക്സ്പീരിയൻഷ്യൽ എഡ്യൂക്കേറ്റർ സ്റ്റോറി ടെല്ലർ നാസറുൽ ഇസ്ലാം വിദ്യാർഥികൾക്കായി കൗമാര കാലഘട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.