ചെറുപുഴ റബർ ബോർഡ് ഫീൽഡ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൽ
1600516
Friday, October 17, 2025 8:01 AM IST
ചെറുപുഴ: ചെറുപുഴ റബർ ബോർഡ് ഫീൽഡ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ചെറുപുഴ- പുളിങ്ങോം റോഡിൽ ചൊവ്വാറ്റുകുന്നേൽ ബിൽഡിംഗിലാണ് ഫീൽഡ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. റബർ ബോർഡ് ഡെപ്യുട്ടി കമ്മീഷണർ ടി.പി. ഷീജ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ബാലകൃഷ്ണൻ, ഡെവലപ്മെന്റ് ഓഫീസർ കെ.വി. ജയകുമാർ എന്നിവർ പ്രസംഗിച്ചു. റബർ ഉത്പാദക സംഘങ്ങളിലെ ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.