എൻടിയുസിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി
1600518
Friday, October 17, 2025 8:01 AM IST
ചെറുപുഴ: ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസുകളിലേക്ക് ഐഎൻടിയുസിയുടെ നേതൃ ത്വത്തിൽ മാർച്ചും ധർണയും നടത്തി. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സബ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.
ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്കരിക്കുക, ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക, ചുമട്ടു തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.
ചെറുപുഴ സബ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷൻ(ഐഎൻടിയുസി) ജില്ലാ പ്രസിഡന്റും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയുമായ എ.ടി. നിഷാദ് ഉദ്ഘാടനം ചെയ്തു.
വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സലീം തേക്കാട്ടിൽ, അനീഷ് ആന്റണി, ടി.പി. ചന്ദ്രൻ, പി.പി. ബാലകൃഷ്ണൻ, പി. മോഹനൻ, ടി.ടി. അനിൽ കുമാർ, എം. കരുണാകരൻ, സജി പൊടിമറ്റം എന്നിവർ പ്രസംഗിച്ചു.