പായം, കോളയാട് പഞ്ചായത്തുകളിൽ വികസന സദസുകൾ നടത്തി
1600513
Friday, October 17, 2025 7:59 AM IST
ഇരിട്ടി: പായം പഞ്ചായത്ത് വികസന സദസ് മുൻ എംഎൽഎ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ജനകീയാസൂത്രണം നടപ്പാക്കിയതുവഴി വികസന സാമൂഹ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും അധികാര വികേന്ദ്രീകരണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണന്നും ടി.വി. രാജേഷ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന രേഖ ടി.വി. രാജേഷ് പഞ്ചായത്ത് പ്രസിഡന്റിനു നല്കി പ്രകാശനം ചെയ്തു.വികസന സദസ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് ജില്ലാപഞ്ചായത്ത് റിസോഴ്സ് പേഴ്സണ്‍ ടി.വി. സുഭാഷ് അവതരിപ്പിച്ചു.പഞ്ചായത്ത് തലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ജയ്സ് ടി. തോമസ് അവതരിപ്പിച്ചു.
ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സി ഡി എസ് അംഗങ്ങള്‍ എന്നിവരെ ആദരിച്ചു.വികസനസദസിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ കൂമന്തോട് - മണ്ഡപ പറമ്പിന് പാലം നിര്‍മാണം, കരിയാല്‍- പായം- ആറളം റോഡിന്റെ വികസനം, മാടം സ്റ്റേഡിയത്തില്‍ സ്റ്റേജും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കണം, പെരുവംപറമ്പ് അകംതുരുത്ത് ടൂറിസം കേന്ദ്രമായി വികസിപ്പിക്കണം, കേളംപീടിക - വിളമന - മട്ടിണി - നിരങ്ങം ചിറ്റ റോഡ് മെക്കാഡം ടാറിംഗ് നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍. അശോകന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. പദ്മാവതി, കെ. ഹമീദ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കോളയാട്: കോളയാട് പഞ്ചായത്ത് വികസനസദസ് കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും കോളയാട് പഞ്ചായത്ത് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി അഖില്‍ ഭരതന് അവതരിപ്പിച്ചു.
കശുവണ്ടി മേഖലക്കായി പദ്ധതികള്‍ നടപ്പാക്കണം, കശുമാങ്ങ സംസ്കരണത്തിനായി സംരംഭം തുടങ്ങണം, ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കണം, ഇടവട്ടം ആര്‍ബിസി പുനര്‍നിര്‍മ്മിക്കണം, ഓപ്പണ്‍ ആരോഗ്യപാര്ക്കുകള് സ്ഥാപിക്കണം, കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള സംരഭങ്ങൾ, വയോജനകേന്ദ്രങ്ങള്‍ ആരംഭിക്കണം എന്നീ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്, ജില്ലാപഞ്ചായത്ത് അംഗം വി. ഗീത, കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാര്‍, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എ.ടി. കുഞ്ഞഹമ്മദ്, ഉമാദേവി, ജയരാജന്, സിനിജ സജീവന്, റീന നാരായണന്, ആസൂത്രണ സമിതി ചെയര്മാന് കെ.പി. സുരേഷ് കുമാര്‍ എന്നിവർ പ്രസംഗിച്ചു.