മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണം: കെഎസ്എസ്പിഎ
1601066
Sunday, October 19, 2025 8:01 AM IST
ചപ്പാരപ്പടവ്: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിലുള്ള ചികിത്സാ പദ്ധതി മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്ന് കെഎസ്എസ്പിഎ ചപ്പാരപ്പടവ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി.ജെ. മാത്യു, ജില്ലാ കമ്മിറ്റി അംഗം വി.വി. ജോസഫ്, സെക്രട്ടറി എം. രാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ജെ. ജോർജ്-പ്രസിഡന്റ്, മനോജ് ജോസ്-സെക്രട്ടറി, ഡി. മാത്തുകുട്ടി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.