തദ്ദേശ തെരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണവാർഡുകൾ നറുക്കെടുത്തു
1601055
Sunday, October 19, 2025 7:58 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുക ളുടെയും സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലെ ഗ്രാമപഞ്ചായത്തു കൾ, നഗരസഭകൾ എന്നിവയുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നേരത്തെ പൂർത്തിയാക്കി യിരുന്നു.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നേതൃത്വം നല്കി. ജില്ലാപഞ്ചായത്തിന്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 21ന് നടക്കും.
ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ:
എടക്കാട്
വനിത: അഞ്ച്-ചക്കരക്കൽ, ഏഴ്-പെരളശേരി, എട്ട്-മാവിലായി, പത്ത്-ആഡൂർ, 11-കോയ്യോട്, 12-ചെമ്പിലോട്, 14-ചേലേരി. പട്ടികജാതി: നാല്-തലമുണ്ട.
കല്യാശേരി
വനിത: ഒന്ന്-പിലാത്തറ, നാല്-ചെറുകുന്ന്, ഏഴ്-കെ കണ്ണപുരം, എട്ട്-കല്യാശേരി, പത്ത്-നാറാത്ത്, 11-ഇരിണാവ്, 12-മാട്ടൂൽ സൗത്ത്, 16-പുതിയങ്ങാടി. പട്ടികജാതി: മൂന്ന്-ഏഴോം.
ഇരിക്കൂർ
വനിത: ഒന്ന്-കുടിയാന്മല, മൂന്ന്-മണിക്കടവ്, അഞ്ച്-നുച്യാട്, ഏഴ്-കല്യാട്, ഒമ്പത്-മലപ്പട്ടം, 11-ചട്ടുകപ്പാറ, 12-മാണിയൂർ, 15-പയ്യാവൂർ. പട്ടികവർഗം: പത്ത്-കുറ്റ്യാട്ടൂർ.
കണ്ണൂർ
വനിത: ഒന്ന്-അഴീക്കൽ, ആറ്-കാട്ടാമ്പള്ളി, ഏഴ്-പുഴാതി, ഒമ്പത്-ചിറക്കൽ, പത്ത്-അലവിൽ, 11-തെക്ക് ഭാഗം, 14-വളപട്ടണം. പട്ടികജാതി: രണ്ട്-കരിക്കൻകുളം.
ഇരിട്ടി
വനിത: മൂന്ന്-വള്ളിത്തോട്, ആറ്-കീഴ്പ്പള്ളി, ഏഴ്-വെളിമാനം, ഒന്പത്-ആലയാട്, 12-എളമ്പാറ, 13-കൂടാളി ടൗൺ, 14-നായാട്ടുപാറ. പട്ടികവർഗം: 11-കീഴല്ലൂർ.
കൂത്തുപറമ്പ്
വനിത: ഒന്ന്-മാങ്ങാട്ടിടം, രണ്ട്-വട്ടിപ്രം, മൂന്ന്-കണ്ടംകുന്ന്, അഞ്ച്-കണ്ണവം, ആറ്-ചെറുവാഞ്ചേരി, എട്ട്-തൃപ്പങ്ങോട്ടൂർ, പത്ത്-പുത്തൂർ, 11-ചെണ്ടയാട്. പട്ടികവർഗം: ഒമ്പത്-കൊളവല്ലൂർ.
പാനൂർ
വനിത: മൂന്ന്-വള്ള്യായി, നാല്-പാറേമ്മൽ, അഞ്ച്-കൂരാറ, ആറ്-അരയാക്കൂൽ, ഒമ്പത്-കാഞ്ഞിരത്തിൻ കീഴിൽ, 13-കുണ്ടുചിറ, 14-പുല്ല്യോട്. പട്ടികജാതി: 12-ചമ്പാട്.
പേരാവൂർ
വനിത: ഒന്ന്-പാലപ്പുഴ, മൂന്ന്-അമ്പായത്തോട്, നാല്-കൊട്ടിയൂർ, ഏഴ്-തുണ്ടിയിൽ, ഒന്പത്-കോളയാട്, 12-കാഞ്ഞിലേരി, 14-കാക്കയങ്ങാട്. പട്ടികവർഗം: രണ്ട്-അടയ്ക്കാത്തോട്.
പയ്യന്നൂർ
വനിത: ഒന്ന്-കരിവെള്ളൂർ, മൂന്ന്-മാത്തിൽ, നാല്-പെരിങ്ങോം, അഞ്ച്-പാടിയോട്ടുചാൽ, ആറ്-പുളിങ്ങോം, പത്ത്-മാതമംഗലം, 13-കുന്നരു. പട്ടികജാതി: 11-കാങ്കോൽ.
തളിപ്പറമ്പ്
വനിത: ഒന്ന്-തേർത്തല്ലി, ആറ്-നടുവിൽ, ഏഴ്-ചുഴലി, എട്ട്-ചെങ്ങളായി, 11-പട്ടുവം, 13-കുറ്റ്യേരി, 15-പാണപ്പുഴ, 16-കൂവേരി, 17-ചപ്പാരപ്പടവ്. പട്ടികജാതി: 14-കടന്നപ്പള്ളി. പട്ടികവർഗം: 12-പരിയാരം.
തലശേരി
വനിത: ഒന്ന്-അഞ്ചരക്കണ്ടി, രണ്ട്-മുഴപ്പാല, അഞ്ച്-പാതിരിയാട്, ആറ്-എരുവട്ടി, ഏഴ്-വടക്കുമ്പാട്, ഒന്പത്-ന്യൂമാഹി, 13-പാലയാട്, 15-പിണറായി. പട്ടികജാതി: 11-കൂടക്കടവ്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ കെ.കെ. ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.