ജീവിതോത്സവം കാർണിവൽ സമാപിച്ചു
1600510
Friday, October 17, 2025 7:58 AM IST
പെരുമ്പടവ്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി എൻഎസ്എസ് പയ്യന്നൂർ ക്ലസ്റ്റർ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ജീവിതോത്സവം കാർണിവൽ സമാപിച്ചു.
മാതമംഗലം സി.പി നാരായണൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കാർണിവൽ സമാപനം എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ 21 ദിവസത്തെ ചാലഞ്ചുകളിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് പയ്യന്നൂർ ക്ലസ്റ്റർ കൺവീനർ സിന്ധു പടോളി മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എഫ്. യൂജീൻ, ഡോ. ഒ.സി. കൃഷ്ണൻ, എൻ.വി. ജിഷ എന്നിവർ പ്രസംഗിച്ചു.