വനിത ക്രിക്കറ്റ് താരം അയോണ ബിജിയെ അനുമോദിച്ചു
1600507
Friday, October 17, 2025 7:58 AM IST
മണക്കടവ്: വനിതാ ക്രിക്കറ്റിൽ മികച്ച നേട്ടങ്ങൾ കൊയ്ത് മണക്കടവിന്റെ അഭിമാനമായി മാറിയ അയോണ ബിജി മുളപ്പൊമണ്ണിലിനെ മണക്കടവ് സിത്താര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അനുമോദിച്ചു. ഉദയഗിരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സുരേഷ്കുമാർ ഉപഹാര സമർപ്പണം നടത്തി.
അണ്ടർ -15, ഡിസ്ട്രിക്റ്റ്, സോൺ, അണ്ടർ-19,അണ്ടർ-23 എന്നീ വിഭാഗത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്റർ സോൺ വനിതാ ക്രിക്കറ്റിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മികച്ച ബാറ്ററും ഫാസ്റ്റ് ബൗളറുമായി ഓൾ റൗണ്ടറാണ് അയോണ ബിജി.
മാന്നാനം സെന്റ് എഫ്രേം സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ്. അനുമോദന ചടങ്ങിൽ കെ.ആർ. രതീഷ്, ധനുപ്രകാശ്, പി.വി. വിജേഷ് , ഷാരോൺ പ്രകാശ്, പി.എസ്. ധനേഷ് , വി.ആർ. രഞ്ജിത്ത് പി.എം. മനോജ് എന്നിവർ പ്രസംഗിച്ചു.