ചെറുപുഴ പഞ്ചായത്ത് വികസന സദസ്
1600611
Saturday, October 18, 2025 1:25 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് വികസന സദസ് നടന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വൽസല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, ജില്ലാ പഞ്ചായത്തംഗം, എം. രാഘവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ, ഷാന്റി കലാധരൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ദാമോദരൻ, പി.കെ. ചന്ദ്രശേഖരൻ, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, അനിൽ കരിച്ചേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൊതുചർച്ച, മറുപടി, ആദരിക്കൽ എന്നിവ നടന്നു.