ആറളം പഞ്ചായത്തിലെ തൊട്ടുകടവ്, പരിപ്പുതോട് പാലങ്ങൾ ഉദ്ഘാടനം ചെയ്തു
1601058
Sunday, October 19, 2025 7:58 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെയും ആറളം പഞ്ചായത്തിന്റെയും സഹകരണത്തോടെ നിർമിച്ച ആറളം തോട്ടുകടവ്, പരിപ്പുതോട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇരു പാലങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
തോട്ടുകടവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സരള, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, എൻ.വി. ശ്രീജിനി, കെ.ജെ. ജെസിമോൾ, ഷിജി നടുപ്പറമ്പിൽ, ഷീബ രവി, ജോസഫ് അന്ത്യാംകുളം, കെ.പി. സെലീന, ഇബിനു മസൂദ്, പി. രവീന്ദ്രൻ, കെ.വി. ഷിഹാബുദീൻ, സന്തോഷ് പാലക്കൽ, വിപിൻ തോമസ്, മാമുഹാജി, കെ. സജീവൻ, എൻ. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.25 കോടി ചെലവിൽ ഒന്നര വർഷം മുന്പാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
പ്രളയം തകർത്ത പരിപ്പുതോട് പാലത്തിന് ബദലായാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിപ്പുതോട് പുതിയ പാലം നിർമിച്ചത്. കീഴ്പ്പള്ളി -വിയറ്റ്നാം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായാണ് ജില്ലാ പഞ്ചായത്തും ആറളം പഞ്ചായത്തും 1.15 കോടി ചെലവിൽ പാലം നിർമിച്ചത്. 2018 ൽ പ്രളയത്തിലാണ് പാലം തകർന്നത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയായി. എൻജിനീയർ ഇബ്നു മഷൂദ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെസിമോൾ, ഇ.സി. രാജു, എ.ഡി. ബിജു, കെ.ബി. ഉത്തമൻ, വി. ശോഭ, ജിമ്മി അന്തീനാട്ട്, ജയ്സൺ ജീരകശേരി, ടി. റസാഖ്, സജീവൻ കൊയ്യത്ത്, രജനി ആയോടൻ എന്നിവർ പ്രസംഗിച്ചു.