ചെറുപുഴയിൽ വികസന സദസ് യുഡിഎഫ് ബഹിഷ്കരിക്കും
1600504
Friday, October 17, 2025 7:58 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നടത്തുന്ന പഞ്ചായത്ത് വികസന സദസ് ബഹിഷ്കരിക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ അഞ്ചുവർഷം തികയുന്ന വേളയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് എൽഡിഎഫ് സംഘടിപ്പിക്കുന്ന പഞ്ചായത്ത് വികസന സദസ്. മലയോര ജനത ഇതു തള്ളിക്കളയുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ആലയിൽ ബാലകൃഷ്ണൻ പറഞ്ഞു.