തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നറുക്കെടുപ്പ് പൂര്‍ത്തിയായി
1600509
Friday, October 17, 2025 7:58 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ നാലാം ദിനം തലശേരി, കൂത്തുപറമ്പ്, പേരാവൂര്‍ ബ്ലോക്കിന് കീഴിലെ 20 ഗ്രാമപഞ്ചായത്തുകളുടെയും ജില്ലയിലെ എട്ട് നഗരസഭകളുടെയും നറുക്കെടുപ്പ് നടന്നു. ഇതോടെ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ , നഗരസഭകള്‍ എന്നിവയുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ എന്നിവർ നേതൃത്വം നല്കി. ബ്ലോക്ക് പഞ്ചായത്തിലേ ക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്18 നും ജില്ലാപഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡു കളുടെ നറുക്കെടുപ്പ് 21 നും നടക്കും.
സംവരണ മുനിസിപ്പാലിറ്റികൾ
തളിപ്പറമ്പ്
വനിത: ഒന്ന് കുപ്പം, രണ്ട് വൈരാംകോട്ടം, മൂന്ന് രാജരാജേശ്വര, നാല് പുഴക്കുളങ്ങര, ഒന്പ്ത് കുണ്ടാംകുഴി, 11 ആസാദ് നഗര്‍, 15 പാലക്കുളങ്ങര, 16 മന്ന, 20 നേതാജി, 21 കാക്കാഞ്ചാല്‍, 22 കുറ്റിക്കോല്‍ ഈസ്റ്റ്, 23 കുറ്റിക്കോല്‍ വെസ്റ്റ്, 26 തുരുത്തി, 27 കൂവോട്, 28 തുള്ളന്നൂര്‍, 32 പാളയാട്, 33 പുളിമ്പറമ്പ്, 34 കരിപ്പൂല്‍. പട്ടികവര്‍ഗം: ഏഴ് സലാമത്ത് നഗര്‍.
ആന്തൂര്‍
വനിതാ സംവരണം ഒന്ന് വള്ളിക്കീല്‍, രണ്ട് മൊറാഴ, നാല് മുണ്ടപ്രം, അഞ്ച് മൈലാട്, ഏഴ് പീലേരി, 11 കണ്ണപ്പിലാവ്, 13 കോടല്ലൂര്‍, 15 പറശിനി, 20 തളിവയല്‍, 21 ധര്‍മശാല, 24 സി.എച്ച്. നഗര്‍, 27 വേണിയില്‍, 28 പാളിയത്ത് വളപ്പില്‍, 29 പണ്ണേരി. പട്ടികജാതി വനിത :26 അഞ്ചാം പീടിക. പട്ടികജാതി: - 17 ആന്തൂര്‍.
ശ്രീകണ്ഠപുരം
വനിത: ഒന്ന് ചെമ്പന്തൊട്ടി, മൂന്ന് കരയത്തുംചാല്‍, നാല് അമ്പഴത്തുംചാല്‍, എട്ട് പുള്ളിമാന്‍കുന്ന്,10 ഐച്ചേരി,12 കൈതപ്രം, 15 നിടുങ്ങോം,16 ചുണ്ടപ്പറമ്പ്,18 കാഞ്ഞിലേരി, 19 ബാലങ്കരി, 20 വയക്കര, 26 പഴയങ്ങാടി, 27 ചേപ്പറമ്പ്, 29 നിടിയേങ്ങ, 31 കട്ടായി. പട്ടികജാതി വനിത: അഞ്ച് കംബ്ലാരി. പട്ടികജാതി: 17 ആലക്കുന്ന്. പട്ടികവര്‍ഗം : ആറ് കാനപ്രം.