പഞ്ചായത്ത് വികസന സദസുകൾ നടത്തി
1601054
Sunday, October 19, 2025 7:58 AM IST
പേരാവൂർ: പേരാവൂർ പഞ്ചായത്ത് വികസന സദസ് ഡിപിസി ഗവ. നോമിനി കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ പഞ്ചായത്ത് വികസന റിപ്പോർട്ട് പ്രകാശനം ചെയ്തു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, പേരാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. ശരത്, റീന മനോഹരൻ, എം. ശൈലജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ രജീഷ് എന്നിവർ പങ്കെടുത്തു. വനിതകളുടെ സംഗീത നാടക ശിൽപം കനൽച്ചിന്തുകൾ അരങ്ങേറി.
കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് വികസന സദസ് കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതി താക്കോൽ ദാനവും ഭൂമി നല്‍കുന്നതിനുള്ള അനുവാദ പത്രിക വിതരണവും എംഎൽഎ നിർവഹിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യാതിഥിയായിരുന്നു. കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി കെ.ജി. സന്തോഷ് പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് അവതരിപ്പിച്ചു.
കേളകം : കേളകം പഞ്ചായത്ത് വികസന സദസിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. വികസന സദസിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് ക്ലിനിക്, തൊഴിൽ മേള എന്നിവയും സംഘടിപ്പിച്ചു.
കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് അംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയിൽ, കേളകം പഞ്ചായത്ത് അസി. സെക്രട്ടറി സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ചെങ്ങളായി: ചെങ്ങളായി പഞ്ചായത്ത് വികസന സദസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനന് അധ്യക്ഷത വഹിച്ചു. വികസന സദസിന്റെ ഭാഗമായി കെ സ്മാര്‍ട്ട് ക്ലിനിക്, വിജ്ഞാന കേരളം തൊഴില്‍ മേള, ഓക്സലോ ഫെസ്റ്റ്, വിവിധ കലാ പരിപാടികള്‍, കലാകായിക രംഗത്തുള്ളവര്‍ക്കുള്ള അനുമോദനം എന്നിവയും സംഘടിപ്പിച്ചു.
കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ് കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻ ജനപ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവരെ എംഎൽഎ ആദരിച്ചു. കെ സ്മാർട്ട് ക്ലിനിക്കും തൊഴിൽമേളയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.