കാട്ടുപന്നികൾ മരച്ചീനി കൃഷി നശിപ്പിച്ചു
1600615
Saturday, October 18, 2025 1:25 AM IST
ചെറുപുഴ: കൊല്ലാടയിലുള്ള സുലൈമാന്റെ വീടിനോട് ചേർന്ന 10 സെന്റ് സ്ഥലത്ത് നട്ട മരച്ചീനി കാട്ടുപന്നി കൂട്ടം നശിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ വിളവെടുക്കാനിരുന്ന കപ്പയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ചെറുപുഴ പഞ്ചായത്തിലെ മികച്ച കർഷകനായ അഞ്ചില്ലത്ത് സുലൈമാൻ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകനാണ്. കൃഷിഭവന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള ശാസ്ത്രീയ കൃഷിരീതിയാണ് സുലൈമാൻ ചെയ്യുന്നത്.
അതിനാൽ രോഗകീടാബാധ കുറവും മികച്ച വിളവുമാണെന്നും കൃഷിയിടം സന്ദർശിച്ച കൃഷി ഉദ്യോഗസ്ഥൻ സുരേഷ് കുറ്റൂർ പറഞ്ഞു.