പ​യ്യാ​വൂ​ർ: ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങേ​കു​ന്ന​തി​നു​ള്ള ജീ​വ​കാ​രു​ണ്യ​ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി വൈ​എം​സി​എ പ​യ്യാ​വൂ​ർ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള നാ​ട​കോ​ത്സ​വം ന​വം​ബ​ർ 15 മു​ത​ൽ 18 വ​രെ പ​യ്യാ​വൂ​ർ ഗ​വ. സ്കൂ​ളി​നു സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ന​ട​ക്കും.

ദി​വ​സേ​ന വൈ​കു​ന്നേ​രം ഏ​ഴി​നാ​യി​രി​ക്കും നാ​ട​കം ആ​രം​ഭി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം ന​വോ​ദ​യ​യു​ടെ "സു​കു​മാ​രി' 15 നും, ​തി​രു​വ​ന​ന്ത​പു​രം ഡ്രീം ​കേ​ര​ള​യു​ടെ "അ​ക​ത്തേ​ക്ക് തു​റ​ന്നി​ട്ട വാ​തി​ൽ' 16നും, ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ "ആ​കാ​ശ​ത്തൊ​രു ക​ട​ൽ' 17 നും, ​കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ "കാ​ലം പ​റ​ക്ക്ണ് ' 18 നും ​അ​വ​ത​രി​പ്പി​ക്കും.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ഫോ​ൺ: 9496707866, 9495458439, 755991 3449, 8848870799.