കൂത്തുപറമ്പ് ഉപജില്ലാ ശാസ്ത്രോത്സവം
1600515
Friday, October 17, 2025 8:01 AM IST
കൂത്തുപറമ്പ്: രണ്ടു ദിവസങ്ങളിലായി നടന്ന കൂത്തുപറമ്പ് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ഇന്നലെ കൂത്തുപറമ്പ് എഇഒ ടി.വി. രത്നജ പതാക ഉയർത്തിയതോടെയാണു ശാസ്ത്രോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിനു തുടക്കമായത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. സെന്റ് കൊർണേലിയൂസ് സ്കൂൾ മാനേജർ ഫാ. ലെനിൻ ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
എൽപി വിഭാഗത്തിൽ കണ്ണവം യുപിഎസും യുപി വിഭാഗത്തിൽ കൂത്തുപറമ്പ് യുപിഎസും എച്ച്എസ് വിഭാഗത്തിൽ കൂത്തുപറമ്പ് എച്ച്എസും എച്ച്എസ്എസ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പും ഓവറോൾ ചാമ്പ്യൻമാരായി. ബെസ്റ്റ് സ്കൂൾസ് സയൻസ് വിഭാഗത്തിൽ നിർമലഗിരി റാണിജയ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെന്റ് കൊർണേലിയൂസ് എച്ച്എസ്എസ് കോളയാട് രണ്ടാംസ്ഥാനവും നേടി.
ഗണിതം വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പ് ഒന്നാംസ്ഥാനവും കൂത്തുപറമ്പ് എച്ച്എസ് രണ്ടാംസ്ഥാനവും നേടി. സോഷ്യൽ സയൻസ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പ് ഒന്നാം സ്ഥാനവും സെന്റ് കൊർണേലിയൂസ് എച്ച്എസ്എസ് കോളയാട് രണ്ടാം സ്ഥാനവും നേടി.
പ്രവൃത്തി പരിചയം വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പ് ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് രണ്ടാംസ്ഥാനവും നേടി. ഐടി മേളയിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പ് ഒന്നാം സ്ഥാനവുംജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് രണ്ടാംസ്ഥാനവും നേടി.
വിജയികൾക്ക് എഇഒ ടി.വി. രത്നജ സമ്മാനദാനം നിർവഹിച്ചു.