കനത്ത മഴയിൽ വീടുകൾ തകർന്നു
1601062
Sunday, October 19, 2025 8:01 AM IST
കാർത്തികപുരം: ശക്തമായ കാറ്റിലും മഴയിലും തെങ്ങു വീണ് വീട് തകർന്നു. ഉദയഗിരി പഞ്ചായത്ത് മണക്കടവ് വായിക്കമ്പയിലെ ഓലിക്കൽ ശ്രീജിത്തിന്റെ വീടാണ് തകർന്നത്. ഓടു മേഞ്ഞ മേൽക്കൂര പൂർണമായി തകർന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ആ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പഞ്ചായത്ത് അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചു.
രയറോം: ശക്തമായ മഴയിൽ വീട് തകർന്നു. നെടുവോട് സി.എച്ച്. റോഡിലെ പ്ലാവറത്തലയിൽ രാജുവിന്റെ വീടാണ് തകർന്നത്. അപകട സമയം വീട്ടിലുണ്ടായിരുന്ന രാജുവും ഭാര്യ അമ്മിണിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.
ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആലക്കോട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.എ. ഖലീൽ റഹ്മാന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.