പ്രകടന പത്രികയിലെ റബർവില സർക്കാർ നടപ്പാക്കണം: അപു ജോൺ ജോസഫ്
1600520
Friday, October 17, 2025 8:01 AM IST
പയ്യാവൂർ: റബറിന് 250 രൂപ അടിസ്ഥാന വിലയെന്ന് അഞ്ചു വർഷത്തെ സർക്കാർ പ്രഖ്യാപനം ഇനിയെങ്കിലും നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അബു ജോൺ ജോസഫ് ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് റബർ കർഷകർ സർക്കാരിന് സമർപ്പിക്കുന്ന ഭീമഹർജി ഒപ്പു ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യാവൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബർ കർഷകർ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ കർഷക സമൂഹം ഇന്ന് ദയനീയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇക്കാര്യം സർക്കാരിന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുകയാണ്.
വാഗ്ദാനങ്ങിലൂടെ മാത്രം പ്രതീക്ഷ നൽകുന്ന സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാനാട്ട് കൊച്ചേട്ടൻ ആദ്യത്തെ ഒപ്പ് രേഖപ്പെടുത്തി. കേരള കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കെ.എ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് മുള്ളൻമട, ജോസ് നരിമറ്റം, ജയിംസ് പന്നിയാംമാക്കൽ, വർഗീസ് വയലാമണ്ണിൽ, മാത്യു ചാണക്കാട്ടിൽ, കെ.ജെ. മത്തായി, ജോയ് തെക്കേടം, ഏബ്രഹാം ഈറ്റയ്ക്കൽ, തോമസ്കുട്ടി തോട്ടത്തിൽ, ബേബി തോട്ടത്തിൽ, പി.എസ്. മാത്യു, ബീന റോജസ്, സാബു മണിമല, ഡെന്നീസ് മാണി, ജോൺ ജോസഫ്, ജോർജ് കാനാട്ട്, ഡെന്നീസ് വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.