തില്ലങ്കേരിയിൽ വ്യാജ പരാതിയിലൂടെ വോട്ട് തള്ളാൻ ശ്രമമെന്ന് പരാതി
1601050
Sunday, October 19, 2025 7:58 AM IST
ഇരിട്ടി: തില്ലങ്കേരിയിൽ വ്യാജ പരാതിയിലൂടെ വോട്ട് തള്ളാൻ ശ്രമമെന്ന് പരാതി. തില്ലങ്കേരി പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കേണ്ടതും തളേളണ്ടതുമായ അവസാന നിമിഷങ്ങളിൽ വ്യാപകമായി 3, 4, 5 , 10, 14 വാർഡുകളിൽ വോട്ട് നീക്കം ചെയ്യുന്നതിന് അപേക്ഷ നൽകിയിരിക്കുകയാണ്.
നാലാം വാർഡിൽ 37 ആക്ഷേപങ്ങളാണ് നൽകിയിട്ടുള്ളത്. സി. മോഹന് കുമാർ എന്ന വ്യക്തിയുടെ പേരിൽ വ്യാജ പരാതി നൽകിയതായാണ് പരാതി ഉയർന്നത്. ഇതു സംബന്ധിച്ച് അദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
വ്യാജ പരാതി നൽകിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി പറഞ്ഞു.