തുഴച്ചലിൽ കേളകം സ്വദേശിനിക്ക് സ്വർണ മെഡൽ
1601071
Sunday, October 19, 2025 8:02 AM IST
കേളകം: തുഴച്ചലിൽ കേളകം സ്വദേശിനിക്ക് സ്വർണ മെഡൽ ലഭിച്ചു. ഓൾ ഇന്ത്യ ഇന്റർസായ് തുഴച്ചിൽ കോംപറ്റീഷനിൽ നാല്, എട്ട് അംഗ വിഭാഗങ്ങളിലാണ് അഞ്ജലി മേരി ജോർജ് പനച്ചിക്കൽ സ്വർണമെഡൽ കരസ്ഥമാക്കിയത്. കേളകം വെള്ളൂന്നി പനച്ചിക്കൽ ജോർജ് - ഷൈനി ദന്പതികളുടെ മകളാണ്.