സിഐടിയു റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
1600526
Friday, October 17, 2025 8:01 AM IST
കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഇഎസ്ഐ അംഗങ്ങളും കുടുംബങ്ങളും ആശ്രയിക്കുന്ന തോട്ടട ഇഎസ്ഐ ആശുപത്രി സൂപ്പർ സെപ്ഷാലിറ്റിയാക്കി ഉയർത്തുക, ഇഎസ്ഐ ഡിസ്പെൻസറികളിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കു, ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഇഎസ്ഐ അംഗങ്ങൾക്ക് എംപാനൽഡ് ആശുപത്രികളിലെ ചികിത്സക്ക് മാർക്കറ്റ് റേറ്റിൽ തുക നൽകികൊണ്ട് ചികിത്സ സൗകര്യം മെച്ചപ്പെടുത്തുക, മരുന്ന് വിതരണത്തിൽ നേരിടുന്ന കാലതാമസം പരിഹരിക്കുക, ഇഎസ്ഐ വരുമാന പരിധി 40000 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങളും സിഐടിയു ഉന്നയിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ, സെക്രട്ടറി കെ. അശോകൻ, എൻ.വി. ചന്ദ്രബാബു, കെ. കരുണാകരൻ, കെ.കെ. നാരായണൻ, ഇ. സുർജിത്ത്കുമാർ, അരക്കൻ ബാലൻ, എം.സി. ഹരിദാസൻ, ടി. ശശി, കെ.പി. രാജൻ, ടി.പി. ശ്രീധരൻ, വൈ.വൈ. മത്തായി, എസ്.ടി. ജയ്സൺ, കെ. ധനഞ്ജയൻ, കെ. സത്യഭാമ, എന്നിവർ പ്രസംഗിച്ചു.