ചാരായവുമായി യുവാവ് പിടിയിൽ
1458471
Wednesday, October 2, 2024 8:36 AM IST
മട്ടന്നൂർ: മൺപാത്ര നിർമാണത്തെ മറയാക്കി വീടിനകത്ത് ചാരായം വാറ്റിയ യുവാവ് പിടിയിൽ. ചാവശേരി പറമ്പിലെ കെ.പി. മണിയെ (50) ആണ് മട്ടന്നൂർ എക്സൈസ് പിടികൂടിയത്. മട്ടന്നൂർ ഇൻസ്പെക്ടർ ലോതർ എൽ പേരേരയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.