പയ്യന്നൂർ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. പരിക്കേറ്റ മാടക്കാലിലെ ബീഫാത്തു (70), ബദരിയ (45), സാജിത (40), ആംബുലൻസ് ഡ്രൈവർ ജംഷാദ് (22) എന്നിവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കേളോത്ത് ബദർ പള്ളിക്കു സമീപമായിരുന്നു അപകടം. രോഗിയെയും കൊണ്ട് പയ്യന്നൂരിലേക്കു വരുന്ന തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയുടെ ആംബുലൻസിൽ ഇടറോഡിൽ നിന്നും കയറി വന്ന കാറിടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം വിട്ട ആബുലൻസ് എതിരെ വരികയായിരുന്ന ലോറിയിലുമിടിച്ചാണ് അപകടമുണ്ടായത്.