ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം: ട്രഡീഷണൽ ആർട്ടിസൻസ് കോൺഗ്രസ്
1453948
Wednesday, September 18, 2024 1:27 AM IST
പള്ളിക്കുന്ന്: പാർശ്വവത്കരിക്കപ്പെട്ട പരമ്പരാഗത തൊഴിലാളി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കുതകുന്ന ഡോ. ശങ്കരൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് വിശ്വകർമ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരള പ്രദേശ് ട്രഡീഷണൽ ആർട്ടിസൻസ് കോൺഗ്രസ് (കെപിടിഎസി) കണ്ണൂർ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. മാടായി കോളജ് അസി. പ്രഫ. പി. രജിത്കുമാർ വിശ്വകർമ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി. ജയപാലൻ അധ്യക്ഷത വഹിച്ചു. എ.ടി. ജനാർദ്ദനൻ, വി.വി.സി. ബാലൻ, കെ.പി. രാകേഷ്കുമാർ, പി. വസന്തൻ എന്നിവർ പ്രസംഗിച്ചു.