കുര്യാക്കോസ് പാലം വീതികൂട്ടി നിർമിക്കണം
1442081
Monday, August 5, 2024 1:56 AM IST
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ കീച്ചേരി കുര്യാക്കോസ് പാലം വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വലിയ വാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യമില്ലാത്തതിനാൽ ജനങ്ങൾ പ്രയാസപ്പെടുകയാണ്. 40 വർഷം മുമ്പ് പഴശി കനാൽ നിർമിക്കുമ്പോഴാണ് കീച്ചേരിയിൽ പാലം നിർമിച്ചത്. തോടിന് കുറുകെ കാനാൽ പാലം അടക്കമാണ് ചെറിയ വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യത്തോടെ അന്നുപാലം നിർമിച്ചത്.
വർഷങ്ങൾ കഴിഞ്ഞു നാട് വികസിച്ചപ്പോൾ വലിയ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം പാലത്തിൽ ഇല്ലാതായി. മട്ടന്നൂരിൽ നിന്നും വരുന്ന ബസുകൾ പാലത്തിന്റെ ഒരുഭാഗത്ത് വന്ന് യാത്രക്കാരെ ഇറക്കിയാണ് തിരിച്ചു പോകാറുള്ളത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ പാലം വീതി കൂട്ടി നവീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.