ചിറക്കൽ സ്വദേശിയുടെ മാലപൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ
1441974
Sunday, August 4, 2024 7:51 AM IST
കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരുവിൽ നിന്നും ചിറക്കൽ സ്വദേശിയുടെ കഴുത്തിലെ മാല പൊട്ടിച്ച് രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ വളപട്ടണം പോലീസ് പിടികൂടി. കണ്ണാടിപ്പറന്പ് പാലത്ത് ഹൗസിൽ കെ. ഷമേഷ്, പറശിനിക്കടവ് സ്നേക്ക് പാർക്കിനു സമീപത്തെ കണ്ടൻ ഹൗസിൽ കെ. ബൈജു, മയ്യിൽ ചെറുമ്മൽ പുതിയപുരയിൽ ഹൗസിൽ റഫീഖ് (37) എന്നിവരാണ് അറസ്റ്റിലായത്.
വളപട്ടണം എസ്എച്ച്ഒ ടി.പി. സുമേഷ്, എസ്ഐ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച മംഗളൂവിൽ നിന്നാണ് മൂന്നംഗസംഘത്തെ പിടികൂടുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 28ന് രാത്രി 10.20 ഓടെ പുതിയതെരു ബാറിന് സമീപത്തു നിന്നാണ് ചിറക്കൽ സ്വദേശിയായ മധ്യവയസ്ക്കന്റെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല ഈ സംഘം കവരുന്നത്. തുടർന്ന് സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ സംഘം പോലീസിന്റെ വലയിലാകുന്നത്.