കംപ്യൂട്ടറുകളും പ്രിന്ററുകളും കൈമാറി
1441956
Sunday, August 4, 2024 7:51 AM IST
ശ്രീകണ്ഠപുരം: എംഎൽഎ ഫണ്ടുപയോഗിച്ച് ഇരിക്കൂർ മണ്ഡലത്തിലെ 13 വില്ലേജ് ഓഫീസുകൾക്കു നൽകുന്ന കംപ്യൂട്ടറുകളും പ്രിന്ററുകളും വിതരണം ചെയ്തു. ശ്രീകണ്ഠപുരം മുനിസിപ്പൽ ഓഫീസിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, സാജു സേവ്യർ, ടി.പി ഫാത്തിമ, വി.പി. മോഹനൻ, മിനി ഷൈബി, ബേബി ഓടംപള്ളി, ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ, ഡപ്യൂട്ടി തഹസിൽദാർ സി. വിജയൻ, മുനിസിപ്പൽ സെക്രട്ടറി ടി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.