നിവേദനം നൽകി
1424326
Thursday, May 23, 2024 12:44 AM IST
ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള കുടിശിക വിതരണം ചെയ്യുക, തൊഴിലാളികലുടെ ഡിഎ കുടിശിക അനുവധിക്കുക, മിനിമം കൂലി പുതുക്കി നൽകുക, 2022-23 വർഷത്തെ മിനിമം ബോണസ് നടപ്പിലാക്കുക, നിയമനങ്ങളുടെ അപാകത പരിഹരിക്കുക, ജീവികളുടെ ആക്രമണം തടയുന്നതിനുള്ള സുരക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറളം ഫാം മസ്ദൂർ സംഘ് (ബിഎംഎസ്) ഫാം അധികാരികൾക്ക് നിവേദനം നല്കി.
ആറളം ഫാം അഡ്മിനിസ്ട്രേറ്റർ ഡോ. കെ.പി. നിതീഷ്കുമാറിന് ബിഎംഎസ് മേഖലാ സെക്രട്ടറി പി.കെ. ഷാബു നിവേദനം നല്കി. ആവിശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കളായ സി.കെ. സുരേഷ് ബാബു, ഒ.കെ. അശോകൻ, പി.കെ. രാജപ്പൻ, പി.കെ. ഷാബു, പി.വി. പുരുഷോത്തമൻ തുടങ്ങിയവർ അറിയിച്ചു.