"ടാറിംഗിന് ഒരു ദിവസത്തെ ആയുസ്'
1396772
Saturday, March 2, 2024 1:50 AM IST
ഉരുവച്ചാൽ: ടാർ ചെയ്തു ഒരു ദിവസം പൂർത്തിയാവും മുമ്പേ ടാർ ഇളകി പൊട്ടിപ്പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂളിന് സമീപത്ത് കഴിഞ്ഞ ദിവസമാണ് റോഡ് ടാർ ചെയ്ത ഭാഗം ഇളകിയത്. ഉരുവച്ചാൽ മുതൽ മണക്കായി വരെ റോഡിന്റെ ഒരു ഭാഗം ടാറിംഗ് നടത്തിയിരുന്നു.
കയനി സ്കൂളിന് സമീപം ടാർ ചെയ്ത ഭാഗത്താണ് വാഹനം കയറിയപ്പോൾ റോഡ് തകർന്നത്. റോഡിൽ നിന്ന് ഉയർത്തി വെള്ളം ഒഴുകാത്ത നിലയിൽ ഓവുചാലിന്റെ സ്ലാബുകൾ സ്ഥാപിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അപകടം വിളിച്ചു വരുത്തുന്ന വിധത്തിൽ റോഡിനോട് ചേർന്നാണ് തെരുവുവിളക്കുകൾക്കുള്ള കോൺക്രീറ്റ് തൂണുകൾ പണിതിട്ടുള്ളത്.
104 കോടി രൂപ ചെലവഴിച്ചാണ് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഉരുവച്ചാൽ-മണക്കായി-വളയാൽ-മരുതായി റോഡ് നിർമിക്കുന്നത്.