ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി
1396043
Wednesday, February 28, 2024 1:34 AM IST
തലശേരി: പ്ലേ സ്കൂൾ മുതൽ മെഡിക്കൽ കോളജ് വരെ രാജ്യത്തിനകത്തും പുറത്തും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗോകുലം ഗോപാലൻ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും വലിയ പങ്കാണ് വഹിക്കുന്നതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ദീപിക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. തലശേരി അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറും വികാര ജനറാളുമായ മോൺ. സിബി പാലാക്കുഴി അധ്യക്ഷത വഹിച്ചു.
അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, ചാൻസലർ ഫാ. ബിജു മുട്ടത്തുകുന്നേൽ, ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയ പറമ്പിൽ, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. അനൂപ് ചിറ്റേട്ട്, ടിഎസ്എസ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ,അസി. ഡയറക്ടർ സ്കറിയ വരന്പകത്ത്, ദീപിക പരസ്യവിഭാഗം അസി. ജനറൽ മാനേജർ ജോസ് ലൂക്കോസ്, ദീപിക തലശേരി ലേഖകൻ നവാസ് മേത്തർ എന്നിവർ പ്രസംഗിച്ചു.
മംഗലാപുരം കേരള സമാജം പ്രസിഡന്റ് ടി.കെ. രാജൻ, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി രവീന്ദ്രൻ പൊയിലൂർ, വ്യവസായ പ്രമുഖരായ കെ.ആർ. മനോജ് ദില്ലി, ചന്ദ്രൻ എന്നിവരും ഗോകുലം ഗോപാലനോടൊപ്പം സന്നിഹിതരായിരുന്നു.