സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മരണം നാലായി
1600226
Thursday, October 16, 2025 10:48 PM IST
പഴയങ്ങാടി: പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ നാലാമത്തെയാളും മരിച്ചു.
ഇന്നലെ പുലർച്ചെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒഡിഷ ബന്തിപൂർ സ്വദേശിയായ ജിതേന്ദ്ര ബഹ്റ (31) മരിച്ചത്. ഇതോടെ പൊള്ളലേറ്റ നാലുപേരും മരിച്ചു.
കോർദ്ര ബലിപത്ത ഭുസന്ത്പുരിലെ നിഘം ബഹ്റ (38), ബുഷാന്ത്പുർ സി.ടി. ന്യുവിലെ ശിബ ബഹ്റ(34), കോർദ്ര ഭുസന്ത്പുരിലെ സുഭാഷ് ബെഹ്റ (53) എന്നിവർ തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയിരുന്നു. ജിതേന്ദ്ര ബഹ്റയുടെ സംസ്കാരം പയ്യാന്പലത്ത് നടത്തി.