കോളയാട് ബൈക്കപകടം: യുവാവ് മരിച്ചു
1377646
Monday, December 11, 2023 10:55 PM IST
കൂത്തുപറമ്പ്: കോളയാട് കെഎസ്ഇബി ഓഫീസിന് സമീപം ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ പള്ളിപ്പാലത്തെ ചെറിയമഠത്തിൽ പരേതനായ ജോസഫ്-മറിയക്കുട്ടി ദന്പതികളുടെ മകൻ റിന്നി ജോസഫ് (46) ആണ് മരിച്ചത്.
ബൈക്കോടിച്ചിരുന്ന പാടിപറമ്പിലെ സംഗീതിനെ പരിക്കുകളോടെ തലശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. റിന്നിയും സുഹൃത്ത് സംഗീതും കൂടെ യാത്ര ചെയ്യവെ ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും റിന്നി മരിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അപർണ, സജയ്.