വോളിബോൾ ടൂർണമെന്റിൽ എടത്തൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
1377526
Monday, December 11, 2023 1:25 AM IST
എടത്തൊട്ടി: നോർത്ത് കേരള സർവോദയ വോളിബോൾ ടൂർണമെന്റിൽ എടത്തൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും അണ്ടർ 14 വിഭാഗത്തിൽ ഒന്നാം സ്ഥാനവും, അണ്ടർ 19 വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പുമായി.
അണ്ടർ 14 വിഭാഗത്തിൽ നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിലെ ഡിയോൺ അനൂപ്, വൈഗ ജെ. നമ്പ്യാരും മികച്ച കളിക്കാരായി. അണ്ടർ 19 വിഭാഗത്തിൽ നവജ്യോതി സ്കൂളിലെ ശിവ മുരുകൻ മികച്ച കളിക്കാരനായി.