ക​ണ്ണൂ​ർ: ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​പൂ​ർ​ണ സാ​ക്ഷ​ര​താ പ​ദ്ധ​തി​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 6260 പേ​ർ മി​ക​വു​ത്സ​വം സാ​ക്ഷ​ര​താ പ​രീ​ക്ഷ എ​ഴു​തി. 420 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ പ​ഠി​താ​ക്ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ൾ, റി​സോ​ഴ്സ് പേ​ഴ്സ​ന്മാ​ർ, പ്രേ​ര​ക്മാ​ർ, ഇ​ൻ​സ്ട്ര​ക്‌​ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രീ​ക്ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്കി. സ്കൂ​ളു​ക​ൾ, ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ, വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ൾ,വീ​ടു​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലൂ​ടെ 9029 പ​ഠി​താ​ക്ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ഠി​താ​ക്ക​ളി​ൽ 7100 പേ​ർ ക്ലാ​സു​ക​ളി​ൽ എ​ത്തി. പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ണ്ട​റി ഇ​ൻ​സ്ട്ര​ക്‌​ട​ർ​മാ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത്. പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 6240 സ്ത്രീ​ക​ളും 340 പു​രു​ഷ​ന്മാ​രും ആ​യി​രു​ന്നു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 952 പേ​രും പ​ട്ടി​ക പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 291 പേ​രും പ​രീ​ക്ഷ എ​ഴു​തി. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 86 വ​യ​സു​ള്ള പ്രേ​മ​ജ​യാ​ണ് പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്.