ക്രിസ്മസ്-പുതുവർഷ സ്പെഷൽ ഡ്രൈവ് : കൂട്ടുപുഴയിൽ പരിശോധന ശക്തം
1377522
Monday, December 11, 2023 1:25 AM IST
ഇരിട്ടി: ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിർത്തികളിൽ എക്സൈസ് നടത്തിവരുന്ന സ്പെഷൽ ഡ്രൈവ് ശക്തം. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിലും എക്സൈസ് 24 മണിക്കൂറും പരിശോധന തുടരുന്നു.
അഞ്ച് മുതൽ ജനുവരി മൂന്ന് വരെയാണ് പ്രത്യേക സ്പെഷൽ ഡ്രൈവ്. ആഘോഷങ്ങളുടെ ഭാഗമായി അതിർത്തിയിലൂടെ വ്യാപകമായി എംഡിഎംഎ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തുക പതിവാണെങ്കിലും ഇത്തവണ സ്പെഷൽ ഡ്രൈവ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും അതിർത്തിയിൽ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. മുന്പ് ഓണം സ്പെഷൽ ഡ്രൈവ് പരിശോധനയിൽ കുഴൽപ്പണം, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.