ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ ഹെഡ് ഓഫീസ് തളിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു
1377521
Monday, December 11, 2023 1:25 AM IST
തളിപ്പറന്പ്: ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ-ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം തളിപ്പറന്പ് ചിറവക്കിൽ സിനിമാതാരം മനോജ് കെ. ജയൻ നിർവഹിച്ചു.
നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി, തളിപ്പറന്പ് ഡിവൈഎസ്പി എം.പി. വിനോദ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ്, ഡോ. വി.സി. രവീന്ദ്രൻ, രഞ്ജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേൾവി-സംസാര രംഗത്ത് 15 വർഷത്തിലേറെ പ്രവർത്തന പാരന്പര്യമുള്ള ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന് കോഴിക്കോട്, തലശേരി, കണ്ണൂർ, തളിപ്പറന്പ്, പഴയങ്ങാടി, പിലാത്തറ, പയ്യന്നൂർ, കാഞ്ഞങ്ങാട്, ബംഗളൂരു, ഷിവമോഗ, സാഗര എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.