കണ്ണൂർ വിമാനത്താവളം അഞ്ചാം വാർഷികാഘോഷം
1377212
Sunday, December 10, 2023 1:58 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ചാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കിയാൽ എംഡി സി. ദിനേശ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡിഐജി തോംസൺ ജോസ്, എയർ ഇന്ത്യ എക്സ്പ്രസ് മാനേജർ മുനീബ്, കിയാൽ സീനിയർ മാനേജർ ടി. അജയകുമാർ, സിഐഎസ്എഫ്, കസ്റ്റംസ്, എയർ പോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.